മകളുടെ വിവാഹം കഴിഞ്ഞ് മടങ്ങവെ കാറപകടം, മാതാവിന് ദാരുണാന്ത്യം, ഭര്‍ത്താവിനും മകനും പരിക്ക്

accident|bignewslive

പത്തനംതിട്ട: മകളുടെ വിവാഹദിനത്തില്‍ അമ്മയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. പത്തനംതിട്ടയിലാണ് സംഭവം. അധ്യാപികയായ ഷീനാ ഷംസുദീന്‍ ആണ് മരിച്ചത്.

എരുമേലി പാണപിലാവ് ഗവ. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആണ് ഷീന. അപകടത്തില്‍ ഭര്‍ത്താവ് ഷംസുദീനും മകന്‍ നെബില്‍ മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി വാഴൂര്‍ പതിനേഴാംമൈലില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്.

ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. വിവാഹ ശേഷം കുടയംപടിയിലുള്ള വരന്റെ വീട്ടില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version