തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ഇതുവരെ കേന്ദ്രത്തില്‍ നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രം സഹായം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം ദുരന്തം സംഭവിച്ച പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം തുക അനുവദിച്ചു. കേന്ദ്രത്തിന്റെ സഹായം ലഭിക്കാത്തതില്‍ ജനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. മന്ത്രിസഭാ യോഗം ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും പ്രതീക്ഷ കൈവിടാന്‍ കഴിയില്ലല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post