ക്ഷേത്രത്തിലെ മൂന്ന് പവന്റെ മാല മോഷ്ടിച്ചു; പൂജാരി അറസ്റ്റിൽ

തിരുവനന്തപുരം: ക്ഷേത്രത്തിലെ മാല മോഷണക്കേസില്‍ പൂജാരി അറസ്റ്റില്‍. മണക്കാട് മുത്തു മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണാണ് പിടിയിലായത്.

ക്ഷേത്രത്തിലെ മൂന്നു പവന്റെ മാല മോഷ്ടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതേ പൂജാരിയെ മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത സംഭവം നേരത്തേ വിവാദമായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് പൂജാരിയെ കസ്റ്റഡിയിലെടുത്തതിന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇതേ പൂജാരിയാണ് മറ്റൊരു കേസില്‍ വീണ്ടും പിടിയിലായത്.

Exit mobile version