കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്‌

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. തീ പടരുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു.

ആര്‍ക്കും പരിക്കില്ല. നാദാപുരം അഗ്‌നി രക്ഷാനിലയത്തിലെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version