തിരുവനന്തപുരം: സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കി പരസ്യം ചെയ്യേണ്ടെന്ന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ സ്റ്റേജില്‍ വിളിച്ചുവരുത്തി സഹായം നല്‍കരുതെന്നും സഹായം വാങ്ങുന്ന കുട്ടികളുടെ പേര് പരിപാടിയില്‍ പറയരുതെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നല്‍കരുതെന്നും നിര്‍ദേശമുണ്ട്.
സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരോ വെച്ച് പരസ്യം കൊടുക്കരുത്. കുട്ടികളുടെ ആത്മാഭിമാനം തകര്‍ക്കരുത്. സ്വകാര്യതയ്ക്ക് ഭംഗം വരാത്ത രീതിയില്‍ വേണം സഹായിക്കാനെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവ് അനുസരിച്ചുള്ള സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Discussion about this post