കൊച്ചി: കാട്ടു പന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിയില്‍ തട്ടി സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. കുണ്ടന്നൂര്‍ ചീരംമ്പത്തൂര്‍ വീട്ടില്‍ രവി നായര്‍ ( 55 ), അരവിന്ദാക്ഷന്‍ (52) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മീന്‍ പിടിക്കാനായി പോയതായിരുന്നു ഇരുവരും. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല.
തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയായിരുന്നു. പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഇവര്‍ മരിച്ച് കിടക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് കാട്ടു പന്നിയെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
രവിയും അരവിന്ദാക്ഷനും പിടിച്ച മത്സ്യങ്ങളും ചത്തനിലയില്‍ അടുത്തുണ്ട്. കാട്ടുപ്പന്നിയെ പിടിക്കാന്‍ ആരാണ് കെണി വച്ചതെന്ന് വ്യക്തമായിട്ടില്ല. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.