കോഴിക്കോട് : പതിനഞ്ചുവയസ്സുകാരനെ കാണാനില്ലെന്ന് പരാതിയുമായി രക്ഷിതാക്കള്‍. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലാണ് സംഭവം.
കാവുന്തറ സ്വദേശിയായ ബാബുരാജിന്റെ മകന്‍ പ്രണവിനെയാണ് കാണാതായത്.
ഇന്നലെ ഉച്ച കഴിഞ്ഞാണ് പ്രണവിനെ കാണാതാവുന്നത്. അതേസമയം, കൊയിലാണ്ടി ഭാഗത്തേക്ക് കുട്ടി ബസ് കയറി പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലീസ് കുട്ടിക്കായി തെരച്ചില്‍ തുടങ്ങി. മൊബൈല്‍ ഫോണ്‍ കൈയില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.