കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം, 36കാരന് ദാരുണാന്ത്യം

accident|bignewslive

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്താണ് സംഭവം. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് ആണ് മരിച്ചത്.

മുപ്പത്തിയാറ് വയസ്സായിരുന്നു. ഇന്ന് രാവിലെ 8 മണിയ്ക്കാണ് അപകടം നടന്നത്. അപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ യുവാവിന് മെഡിക്കല്‍ കോളേജ് ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയത്താണ് സംഭവം.

Exit mobile version