കോട്ടയം: രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. കോട്ടയം പൊന്‍കുന്നത്താണ് സംഭവം. പാലപ്ര സ്വദേശി പികെ രാജുവാണ് മരിച്ചത്.
പാലപ്ര സ്വദേശി പികെ രാജുവാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.
രോഗിയെ പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്.
പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പാലായിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ചുതന്നെ രാജു മരിച്ചു.
Discussion about this post