സിനിമാ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് വിരണ്ടോടി, പുതുപ്പള്ളി സാധുവിനെ ഒടുവില്‍ കണ്ടെത്തി, ലോറിയില്‍ നാട്ടിലേക്ക്

elephant| bignewslive

എറണാകുളം: സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന ആനയെ ഒടുവില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു നടന്‍ വിജയ് ദേവരകൊണ്ട നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് വിരണ്ടോടിയത്.

രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. ഭക്ഷണം നല്‍കി മൂന്ന് പാപ്പാന്‍മാരടങ്ങുന്ന സംഘം ആനയെ അനുനയിപ്പിച്ച ശേഷം ചങ്ങലയിട്ട് വനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.

ശേഷം ആനയെ ലോറിയിലേക്ക് കയറ്റി. ഭൂതത്താന്‍കെട്ടിന് സമീപം വനംമേഖലയില്‍ കൊമ്പന്‍മാര്‍ തമ്മില്‍ കൂത്ത്കൂടിയതിനെ തുടര്‍ന്ന് പരിക്കേറ്റ ആന കാട്ടിലേക്ക് വിരണ്ടോടുകയായിരുന്നു.

ആന വിരണ്ടോടിയതോടെ ഷൂട്ടിങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് സിനിമാ സംഘവും മടങ്ങി. തുടര്‍ന്ന് അധികൃതര്‍ ആനയുടെ കാല്‍പ്പാട് തേടി നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്.

Exit mobile version