കോഴിക്കോട്: ഗൂഗിള്‍ പേയുടെ വ്യാജ സ്ക്രീന്‍ ഷോട്ട് കാണിച്ചു കബളിപ്പിക്കുന്ന രണ്ട് പേര് പിടിയില്‍. കോഴിക്കോട് കസബ പോലീസ ആണ് ഇവരെ പിടികൂടിയത്. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂര്‍ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്.
എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നില്‍ നില്‍ക്കുകയും പണം എടുക്കാന്‍ വരുന്നവരോട് പൈസ തരാമോ ഗൂഗിള്‍ പേ ചെയ്യാം എന്നു പറഞ്ഞ ശേഷം വ്യാജ സ്ക്രീന്‍ ഷോട്ട് കാണിച്ച് പറ്റിക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി.
കഴിഞ്ഞ ദിവസം രാത്രി മാവൂര്‍ റോഡില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നില്‍ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
Discussion about this post