കോട്ടയം : കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് മാര്‍വാടിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പള്‍സര്‍ സുനി അടക്കമുള്ളവരെ വെറുതെവിട്ട് കോടതി. കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് സംഭവം.
2014 മെയ് ഒന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ പള്‍സര്‍ സുനി അടക്കം 9 പേരെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.
ആസൂത്രണം ചെയ്തു നടത്തിയ കവര്‍ച്ചയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ തെളിവുകള്‍ നിരത്തി വാദം സാധൂകരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതികളെ വെറുതേവിടുകയായിരുന്നു.