അഞ്ചുവയസ്സുകാരിയെ ചിപ്സ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പിഡിപ്പിച്ചു, ഒഡിഷ സ്വദേശി അറസ്റ്റില്‍

arrest|bignewslive

മലപ്പുറം: മലപ്പുറത്ത് അതിഥി തൊഴിലാളിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച ഒഡിഷ സ്വദേശി അറസ്റ്റില്‍. നിലമ്പൂരിലാണ് സംഭവം. അലി ഹുസൈന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചുവയസുകാരിയെ ചിപ്സ് നല്‍കാമെന്ന് പറഞ്ഞ് തൊട്ടടുത്ത ക്വാട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുപോയി പിഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

വിവരം അറിഞ്ഞ വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആക്രി സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന കടയില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Exit mobile version