പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ലേ ലഡാക്കില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന് തോമസ് ചെറിയാന്റെ സംസ്കാരം ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പള്ളിയിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികള്‍ അര്‍പ്പിച്ചു.
സര്‍ക്കാരിനായി മന്ത്രി വീണ ജോര്‍ജ്ജ് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. രാഹുല്‍ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങില്‍ വായിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെയാണ് പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്.
ഇവിടെ പൊതുദര്‍ശനത്തിനും വീട്ടിലെ ചടങ്ങുകള്‍ക്കും ശേഷം വിലാപയാത്രയായാണ് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തിച്ചത്. പള്ളിയിലും പൊതുദര്‍ശനത്തിന് അവസരമൊരുക്കിയതിന് ശേഷമാണ് സംസ്കാരം നടന്നത്.
Discussion about this post