ടേക്ക് ഓഫിന് തൊട്ടുമുമ്പ്് വിമാനത്തില്‍ പുക, പരിഭ്രാന്തരായി യാത്രക്കാര്‍! വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

തിരുവനന്തപുരം: ടേക്ക് ഓഫിന് തൊട്ടുമുമ്പ്് വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും മസ്‌കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനത്തില്‍ നിന്നും
ദുര്‍ഗന്ധമനുഭവപ്പെട്ടതോടെയാണ് യാത്രക്കാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വച്ചതോടെ അധികൃതരും ഇടപെട്ടു.

ഈ സമയം വിമാനം ടേക്ക് ഓഫിന് റണ്‍വേയില്‍ എത്തിയിരുന്നു. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

യാത്രക്കാരെ ടെര്‍മിനലിലേക്കു മാറ്റി. ബദല്‍ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഈ സമയം 184 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ആശങ്ക വേണ്ടെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിക്കുന്നത്. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Exit mobile version