കണ്ണൂര്‍: നെടുംപൊയില്‍-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്റെ പുനര്‍നിര്‍മാണത്തിനിടെ പേര്യ ചുരത്തില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മുകളില്‍ നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ചന്ദനത്തോട് സ്വദേശി പീറ്റര്‍ ചെറുവത്താണ് മരിച്ചത്.
സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മട്ടന്നൂര്‍ സ്വദേശി മനോജ്, കണിച്ചാര്‍ സ്വദേശി ബിനു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് പേര്യ ചുരം റോഡില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായത്.
Discussion about this post