സ്കൂൾ ബസ് ഇടിച്ചു, വഴിയാത്രക്കാരന് ദാരുണാന്ത്യം

കാസര്‍കോട്: സ്കൂൾ ബസ് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലാണ് സംഭവം

അജാനൂർ കിഴക്കുംകര മണലിലെ കൃഷ്ണനാണ് മരിച്ചത്. റോഡിലൂടെ നടന്ന് പോകവെ കൃഷ്ണനെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു.

അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിലും കാറിലും ഇടിച്ചാണ് ബസ് നിന്നത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version