തിരുവനന്തപുരം; തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങിനെയും ഒടുവിൽ പിടികൂടി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കുരങ്ങുകൾ കൂട്ടിൽ നിന്നും പുറത്ത് ചാടിയത്.
കഴിഞ്ഞ ദിവസം ഇതിൽ രണ്ട് കുരങ്ങുകളെ പിടികൂടിയിരുന്നു. ഭക്ഷണം എടുക്കാൻ ശ്രമിക്കവേയാണ് ഹനുമാൻ കുരങ്ങുകളെ പിടികൂടിയത്. കെഎസ്ഇബിയുടെ ബക്കറ്റ് ക്രെയ്ൻ സംവിധാനത്തിലൂടെ ആണ് മൂന്നാമത്തെ കുരങ്ങനെയും പിടിച്ചത്.
കൂട്ടിൽ നിന്നും പുറത്ത് ചാടിയ കുരങ്ങുകൾ മൃഗശാലക്കകത്തുള്ള മരത്തിൽ തന്നെ നിലയുറപ്പിച്ചിരുന്നത്. ഒത്തിരി കഷ്ടപ്പെട്ടാണ് കുരങ്ങുകളെ പിടികൂടിയത്. ഇപ്പോൾ മൂന്ന് ഹനുമാൻ കുരങ്ങുകളെയും കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.