കോഴിക്കോട്: വൈകാരികമായി സമീപിക്കുന്നതാണ് തൻ്റെ രീതിയെന്നും അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടാകിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മനാഫ്. ഇപ്പോൾ മാധ്യമങ്ങളെ കാണുന്നത് തൻ്റെ സത്യാവസ്ഥ വെളിപ്പെടുത്താനാണെന്നും മനാഫ് പറഞ്ഞു.
ഇത്തരമൊരു വാര്‍ത്താസമ്മേളനം സ്വപ്‌നത്തില്‍ പോലും ആലോച്ചിരുന്നില്ല. അര്‍ജുന്റെ പേരില്‍ ഇതുവരെ ഒരുമുതലെടുപ്പും നടത്തിയിട്ടില്ലെന്നും അര്‍ജുനായി അവസാനം വരെ നിലനിന്നുവെന്നും മനാഫ് പറഞ്ഞു.
അവനെ വീട്ടിലെത്തിച്ച ശേഷമാണ് ദൗത്യം അവസാനിപ്പിച്ചത്. ദൗത്യത്തില്‍ ഒരിടത്തും പിആര്‍ വര്‍ക്ക് ചെയ്തിട്ടില്ലെന്നും മനാഫ് പറഞ്ഞു.