ബെംഗളൂരു: അര്‍ജുന്റെ കുടുംബം നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരണവുമായി ഈശ്വര്‍ മല്‍പെ. ഷിരൂര്‍ തെരച്ചില്‍ വിഷയത്തില്‍ ഇനി ഒരു തരത്തിലും വിവാദത്തിനില്ലെന്നും, താന്‍ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവര്‍ക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ലെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.
യൂട്യൂബില്‍ നിന്ന് കിട്ടുന്ന വരുമാനം താന്‍ നടത്തുന്ന ആംബുലന്‍സ് സര്‍വീസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങള്‍ നടത്തുന്നതെന്നും ഈശ്വര്‍ മാല്‍പെ പ്രതികരിച്ചു.
അതേസമയം, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിറകെ മനാഫ് ഇന്ന് പൊതു പരിപാടിയില്‍ പങ്കെടുക്കും. കോഴിക്കോട് മുക്കത്തെ ഒരു സ്കൂള്‍ നല്കുന്ന സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. അര്‍ജുന്റെ പേരില്‍ മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്സിനെ കൂട്ടാനാണ് ശ്രമിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. രാവിലെ പത്തുമണിക്കാണ് പരിപാടി. അവിടെ മനാഫ് പ്രതികരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.