കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്കിയവരില് കൂടുതല്‍ പേരും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതെന്നാണ് സൂചന.
അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കുറ്റം ചെയ്തവർക്കെതിരെ ക്രിമിനല്‍നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ കോടതി പരിഗണിക്കും.
ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്കിയ നടിമാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും അന്വേഷണസംഘം ബന്ധപ്പെട്ടിരുന്നു. എന്നാൽ
മൊഴി നൽകിയവരിൽ പലരും കേസിൽ മുന്നോട്ട് പോകാൻ തയ്യാറല്ലെന്ന് ആണ് സൂചനകൾ.
Discussion about this post