കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണവുമായി കർണാടകയിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതെല്ലാം നിഷേധിച്ച് എത്തിയിരിക്കുകയാണ് മനാഫ്.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ആര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ലെന്നും താൻ എവിടെ നിന്നെങ്കിലും ഫണ്ട് പിരിച്ചതായി കണ്ടെത്തിയാൽ നടുറോഡില്‍ വന്നുനില്‍ക്കാം, നിങ്ങള്‍ക്ക് എന്നെ കല്ല് എറിഞ്ഞുകൊല്ലാമെന്നും മനാഫ് പറഞ്ഞു.
അർജുൻ്റെ കുടുംബം എന്താ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. എന്റെ മക്കളാണേ സത്യം ആ വാര്‍ത്താ സമ്മേളനത്തെ പറ്റി അറിയില്ലെന്നും താൻ ആ യുട്യൂബ് ചാനല്‍ തുടങ്ങിയത് തൻ്റെ കാര്യം അവിടെ വച്ച് ഗംഗാവലി തീരത്ത് വച്ച് സംസാരിക്കാനാണ് എന്നും മനഫ് കൂട്ടിച്ചേർത്തു.
അര്‍ജുന്റെ വിഷയത്തിന് ശേഷം ഞാന്‍ അക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇനി താൻ ആ യൂട്യൂബ് ചാനല്‍ സജീവമാക്കും, തൻ്റെ പുതിയ ലോറിക്ക് അര്ജുന് എന്ന് പേരിടും, അതൊന്നും തനിക്ക് പ്രശ്നമില്ലെന്നും താൻ വേറെ ലെവലാണെന്നും മനാഫ് പറഞ്ഞു.