കൊച്ചി: കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തില്‍ തകര്‍ന്ന വീടിന്റെ പുനരുദ്ധാരണത്തില്‍ കൈകോര്‍ത്ത് ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസും. പ്രളയ ബാധിതര്‍ക്ക് വീടു നിര്‍മ്മിച്ചു നല്കുന്ന ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുടെ പദ്ധതിയ്ക്കാണ് പിന്തുണയുമായി നടി എത്തിയത്.
അതേസമയം പ്രളയത്തില്‍ വീട് നഷ്ടമായ ആലുവ സ്വദേശികളായ ശ്രീദേവി – അനില്‍കുമാര്‍ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള പദ്ധതിയ്ക്ക് പിന്തുണയുമായി നടി ശ്വേത മേനോനും രംഗത്ത് എത്തി.
പ്രളയ ബാധിതരുടെ ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമങ്ങളില്‍ എല്ലാവരും കോകോര്‍ക്കണം എന്നും അവര്‍ പറഞ്ഞു. മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷനുമായി സഹകരിച്ച് ആണ് ഹാബിറ്റാറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമികുലുക്കത്തെയും അതിജീവിക്കാന്‍ കഴിയും വിധം ആണ് വീടുകളുടെ നിര്‍മ്മാണം.
Discussion about this post