മനാഫ് പറഞ്ഞ ചില കാര്യങ്ങൾ മൂലം നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണം, സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്, തുറന്നുപറഞ്ഞ് അർജുൻ്റെ കുടുംബം

കോഴിക്കോട്: അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം. അതേസമയം, കുടുംബം ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു.

മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്ന് സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു.

അർജുന്‍റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്. മനാഫ് ആണ് ഇതിനു പിറകിലെന്നും അര്‍ജുൻ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ ഥ്യമാണ് എന്നും അതിൻ്റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത് എന്നും ജിതിൻ പറഞ്ഞു.

അർജുൻ്റെ ഭാര്യ അടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തിയാണ് ജിതിൻ ഇക്കാര്യം പറഞ്ഞത്.അര്‍ജുന്‍റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്.

എംകെ രാഘവൻ എംപി, കെസി വേണുഗോപാല്‍ എംപി, എകെഎം അഷ്റഫ് എംഎല്‍എ, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, കേരളത്തിലെ മറ്റു എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഈശ്വര്‍ മല്‍പെ, മറ്റു മുങ്ങല്‍ വിദഗ്ധര്‍, ലോറി ഉടമ മനാഫ്, ആര്‍സി ഉടമ മുബീൻ, മാധ്യമങ്ങള്‍, കര്‍ണാടക സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവരെല്ലാം നടത്തിയ ഇടപെടലും പങ്കും വളരെ വലുതാണ് എന്നും ജിതിൻ പറഞ്ഞു.

Exit mobile version