സിനിമാ താരം മഹേഷ് ബിജെപിയില്‍, കെ സുരേന്ദ്രനിൽ നിന്നും അംഗത്വം സ്വീകരിച്ചു

കൊച്ചി: പ്രമുഖ മലയാള സിനിമാ താരം മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. മഹേഷ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് അംഗത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.

എറണാകുളം ബിടിഎച്ച് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിലാണ് മഹേഷ് ബിജെപി അംഗത്വം സ്വീകരിച്ചത്.
ചടങ്ങിൽ ബിജെപി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ബിജെപി അംഗത്വ ക്യാംപെയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ പാര്‍ട്ടിയിലെത്തുമെന്നു ചടങ്ങിൽ സംസാരിക്കവേ കെ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version