കൊച്ചി: കലൂരിലെ വാടക വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യുവാവിനെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് യുതവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശി അനീഷ ജോര്‍ജിനെയാണ് കലൂരിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
തിങ്കളാഴ്ച രാവിലെയാണ് അനീഷയെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ടെറസിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രി അനീഷ പോലീസ് സ്റ്റേഷനിലെത്തി വയനാട് സ്വദേശിയായ യുവാവിനെതിരെ പരാതി നല്‍കിയിരുന്നു. പരാതിയെ കുറിച്ച് സംസാരിക്കാന്‍ പോലീസ് ഇരുവരോടും രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രാവിലെയോടെ അനീഷയുടെ മരണ വാര്‍ത്തയാണ് എത്തിയത്. യുവാവ് സ്റ്റേഷനില്‍ എത്തിയതുമില്ല. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. യുവതി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.