പകല്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ മോഷ്ടിച്ചു, പ്രതികളെ തേടി പോലീസ്

കോഴിക്കോട്:പകല്‍ സമയത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട യുവാവിന്റെ സ്‌കൂട്ടറുമായി മോഷ്ടാക്കള്‍ സ്ഥലംവിട്ടു. എളേറ്റില്‍ വട്ടോളി ചെറ്റക്കടവ് ചെറുകരയില്‍ താമസിക്കുന്ന നിസ്താറിന്റെ കെഎല്‍ 57 എല്‍ 6530 നമ്പറിലുള്ള ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് രണ്ട് പേര്‍ ചേര്‍ന്ന് എടുത്തോണ്ട് പോയത്.

കഴിഞ്ഞ ദിവസം പകല്‍ രണ്ട് മണിയോടെയാണ് സംഭവം. അതേസമയം സ്‌കൂട്ടര്‍ മോഷ്ടിച്ചവര്‍ എന്ന് കരുതുന്ന രണ്ട് പേര്‍ ഇതേ വാഹനത്തില്‍ കക്കോടി ഭാഗത്തുകൂടി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന രണ്ട് പേരുടെയും പുറകില്‍ നിന്നുള്ള ദൃശ്യമാണ് പോലീസിന് ലഭിച്ചത്.

സ്‌കൂട്ടര്‍ മോഷണം പോയെന്ന് കാണിച്ച് നിസ്താര്‍ കൊടുവള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version