യൂട്യൂബ് ചാനലിലൂടെ ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്, ക്രൈം നന്ദകുമാര്‍ കസ്റ്റഡിയിൽ

കൊച്ചി: ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍.
നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്.
ഐടി നിയമം പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്വന്തം യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു എന്നാണ് കേസ്.

Exit mobile version