വാടക വീടിനുള്ളിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: യുവതിയെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കലൂരിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണു
അനീഷയെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച്ച സുഹൃത്തുമായുണ്ടായ പ്രശ്നത്തിൽ ഇടപെടണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ട് അനീഷ പോലീസിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് മരണം.

മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Exit mobile version