കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ടാണ്ട്. കോടിയേരിയുടെ ഓര്‍മയ്ക്കായി വീട്ടുമുറ്റത്ത് തയ്യാറാക്കിയ വെങ്കലപ്രതിമ, ഇന്ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും.
സഖാവ് ഇല്ലാത്ത പോരായ്മ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ഒട്ടേറെപ്പേര്‍ ഇപ്പോഴും വിളിക്കുന്നുവെന്ന് ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ പറയുന്നു.