പാലക്കാട്: തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി. പാലക്കാട് കിഴക്കഞ്ചരി കാരപ്പാടം സ്വദേശി മനോജ് (32)നെയാണ് കാണാതായത്. കൊന്നക്കല്‍ കടവ് മിനി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ സമീപമുള്ള നമ്പൂതിരിക്കയത്തില്‍ ഏഴ് യുവാക്കളാണ് കുളിക്കാന്‍ ഇറങ്ങിയത്.
ഇതില്‍ മനോജിനെ കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തെരച്ചില്‍ നടത്തുകയാണ്. സമീപത്തു നിന്നും പാലക്കുഴി മിനി ജലവൈദ്യുത നിലയത്തില്‍ നിന്ന് ഒഴുക്ക് വരുന്ന തോട്ടിലാണ് യുവാവിനെ കാണാതായത്. മുന്‍പും ഇവിടെ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
Discussion about this post