കോഴിക്കോട്: കെട്ടിടത്തിന് വൈദ്യുതി കണക്ഷന് നല്കാന് 250 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് കൊയിലാണ്ടി കെഎസ്ഇബി മേജര്‍ സെക്ഷനിലെ ഓവര്‍സിയറായിരുന്ന കെ രാമചന്ദ്രനെതിരെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്.
2010 ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിക്ക് സമീപം ചേലിയ എന്ന സ്ഥലത്തെ ഒരു കെട്ടിട ഉടമയാണ് കേസിലെ പരാതിക്കാരന്. അദ്ദേഹം പണിപൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന് നല്കാന് ഓവര്‍സീയര്‍ 25 രൂപ കൈക്കൂലി ചോദിച്ചുവാങ്ങി. ഈ സമയം തന്നെ കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ അന്നത്തെ ഡിവൈഎസ്പി സുനില്‍ ബാബുവും സംഘവും ഓവര്‍സിയറെ കെയോടെ പിടികൂടുകയും ചെയ്തു.
കേസിന്റെ വിചാരണയ്ക്കൊടുവില് കെ രാമചന്ദ്രന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോഴിക്കോട് വിജിലന്‍സ് കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചു.
Discussion about this post