ഹോട്ടൽ മുറിയിൽവച്ച് ലൈംഗിക അതിക്രമം, നടൻ ബാലചന്ദ്രമേനോനെതിരെ പരാതിയുമായി നടി

കൊച്ചി: ഹോട്ടൽ മുറിയിൽവച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതിയുമായി നടി രംഗത്ത്. മുമ്പ് മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പരാതി നൽകിയിരിക്കുന്നത്.

പരാതിയുമായി പ്രത്യേക അന്വേഷണ സംഘത്തെയാണ് യുവതി സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.

അതേസമയം, ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നടൻ്റെ പരാതിയിലാണ് കേസ്. കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്.

Exit mobile version