കൊച്ചി: സര്‍ക്കാര്‍ ഒരിക്കലും ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനെ സംരക്ഷിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ സിദ്ദിഖിനെ സംരക്ഷിക്കുന്നുണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ മുന്തിയ അഭിഭാഷകരെ വയ്ക്കുമായിരുന്നോയെന്നും മന്ത്രി ചോദിച്ചു.
സിദ്ദിഖിനെതിരെ പൊലീസ് അന്വേഷണം ഏതു രൂപത്തിലാണ് പോവുന്നതെന്ന് അറിയില്ല.വിലകൂടിയ അഭിഭാഷകരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളതെന്നും അടുത്ത വാര്‍ത്ത അതാവുമെന്നും രാജീവ് പറഞ്ഞു.
നടൻ്റെ ജാമ്യേപക്ഷയെ ഹൈക്കോടതിയില്‍ ശക്തമായാണ് സര്‍ക്കാര്‍ എതിര്‍ത്തതെന്നും ഒരിക്കലും പിന്തുണക്കുന്നിലെന്നും മന്ത്രി പറഞ്ഞു.
Discussion about this post