തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ പുറത്ത് ചാടി, പിടികൂടാൻ ശ്രമവുമായി അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ പുറത്ത് ചാടി. മൂന്ന് കുരങ്ങുകളാണ് കൂട്ടിൽ നിന്ന് പുറത്ത് ചാടിയത്.

കുരങ്ങുകൾ മൃഗശാലക്കുള്ളിലെ മരത്തിന് മുകളിൽ തന്നെ ഉണ്ടെന്നാണ് വിവരം. ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുൻപ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണ്.

അതേസമയം, മയക്കുവെടി വെച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ലെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. അതിനാൽ തീറ്റ കാണിച്ച് താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്.

Exit mobile version