വിവാഹിതനാണെന്ന വിവരം മറച്ചുവച്ചു, വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, സംവിധായകൻ അറസ്റ്റിൽ

കൊച്ചി: നടിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. 31കാരനായ എ ഷാജഹാൻ ആണ് അറസ്റ്റിലായത്.

ജെയിംസ് കാമറൂൺ എന്ന സിനിമയുടെ സംവിധായകനാണ്. കണ്ണൂർ സ്വദേശിയാണ് പോലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ കേസ് എടുത്ത
പാലാരിവട്ടം പൊലീസാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്.

യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാൻ താമസിച്ചിരുന്നത്. യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാൻ പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം പിന്നീടാണ് യുവതി അറിയുന്നത്.

പിന്നലെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
മലപ്പുറം പൂച്ചാൽ സ്വദേശിയാണ് ഷാജഹാൻ. ചില സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version