പത്തനംതിട്ടയിൽ സ്കൂട്ടർ യാത്രികർ നിയന്ത്രണം തെറ്റി കിണറ്റിൽ വീണു

പത്തനംതിട്ട: കോന്നി കിഴവള്ളൂര്‍ പള്ളിപ്പടിക്ക് സമീപം നിയന്ത്രണം തെറ്റി സ്‌കൂട്ടര്‍ യാത്രികര്‍ കിണറ്റില്‍ വീണു. ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. വലഞ്ചുഴി സ്വദേശികളായ സിറാജ്, മനോജ് എന്നിവരാണ് കിണറ്റില്‍ വീണത്. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പോലീസിന് സംശയം. ഇട റോഡിനോട് ചേര്‍ന്നായിരുന്നു കിണര്‍.

Exit mobile version