ആലപ്പുഴ: കഴിഞ്ഞ ദിവസം നടന്ന നെഹ്റു ട്രോഫി ജലമേളയില്‍ വിജയികളെ നിര്‍ണയിച്ചത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ നിരവധി പേർക്കെതിരെ കേസ്.നെഹ്റു പവലിയന് ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസ്.
100 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ്. ഫലത്തില്‍ അസംതൃപ്തരായവര്‍ മത്സരശേഷം നെഹ്റു പവലിയനിലെ കസേരകള്‍ അടക്കം തകര്‍ത്തിരുന്നു.
ഫൈനലില്‍ നാലു വള്ളങ്ങളാണ് മാറ്റുരച്ചത്. മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ ചുണ്ടൻ
ഒന്നാമതെത്തിയത്.
Discussion about this post