മലപ്പുറം: വാഹനാപകടത്തിൽ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറത്ത് ആണ് സംഭവം. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.
അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് ശ്വാസം മുട്ടയാണ് ഇഫ മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്.
പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ച് ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് ആണ് അപകടമുണ്ടായത്. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്.
അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാഗ് കുഞ്ഞിന്റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Discussion about this post