ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പൻ്റെ ആക്രമണം. കാട്ടാന 301 ന് സമീപം വീട് തകർത്തു. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ചക്കക്കൊമ്പൻ തകർത്തത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഐസക്കും ഭാര്യയും ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. അതിനാൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു.
ചക്കക്കൊമ്പൻ വീടിന്റെ ഒരുവശം മുഴുവനും പൂർണമായും തകർത്തു. ഒടുവിൽ സമീപവാസികൾ എല്ലാവരും ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.
കഴിഞ്ഞ ദിവസവും ജനവാസമേഖലയിൽ ഇറങ്ങിയ ചക്കക്കൊമ്പൻ ആനയിറങ്കലിലെ റേഷൻ കടയും തകർത്തിരുന്നു.
Discussion about this post