ഡെറാഡൂണ്‍: കൊടുമുടി കയറുന്നതിനിടെ മലയാളി യുവാവ് ശ്വാസംമുട്ടി മരിച്ചു. ഇടുക്കി കമ്പിളികണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അമൽ മോഹൻ ആണ് ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ മരിച്ചത്.
മുപ്പത്തിനാല് വയസ്സായിരുന്നു. വെള്ളിയാഴ്ച സമുദ്രനിരപ്പില്‍ നിന്നും 6,000 മീറ്റര്‍ ഉയരത്തിലുള്ള ഗരുഡ കൊടുമുടി കയറുന്നതിനിടെ അമലിന് ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു.
അമലിൻ്റെ ആരോഗ്യനില മോശമാണെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലം സ്വദേശി വിഷ്ണു ജി നായർ അധികൃതരെ അറിയിക്കുകയായിരുന്നു.
തുടർന്ന് എൻഡിആർഎഫ് സംഘം ഉടൻ തന്നെ ബേസ് ക്യാംപിൽ എത്തിച്ചെങ്കിലും അമലിന്റെ ജീവൻ രക്ഷിക്കാനായില്ല.