ആലപ്പാട്: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ നടത്തുന്ന റിലേ നിരാഹാര സമരം എഴുപത് ദിവസം പിന്നിട്ടു കഴിഞ്ഞു. സമരക്കാരെ കാണാന്‍ കെസി വേണുഗോപാല്‍ സമരപ്പന്തലില്‍ എത്തി. കോണ്‍ഗ്രസ് സമരസമിതിക്ക് പിന്തുണയാണ് നല്‍കുന്നതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
സമരം ആരെയും അട്ടിമറിക്കാനല്ലയെന്നും ആലപ്പാട്ടെ ജനങ്ങളെ വിലയ്ക്കു വാങ്ങാനും കഴിയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ദുര്‍വാശി കളയണമെന്നും ജനങ്ങളുടെ അവശ്യങ്ങള്‍ പരിഗണിക്കാതെ ഒരു വ്യവസായ സ്ഥാപനത്തിനും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post