ആലപ്പുഴ: പുന്നമടക്കായലിലെ നെഹ്രു ട്രോഫി വള്ളംകളിയിൽ കിരീടത്തിൽ മുത്തമിട്ട് ജലരാജാവായി കാരിച്ചാൽ ചുണ്ടൻ. കപ്പില്‍ മുത്തമിട്ടതോടെ നെഹ്രു ട്രോഫി വള്ളംകളിയിൽ പതിനാറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കാരിച്ചാല്‍.
മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് പള്ളാത്തുരുത്തിയുടെ കാരിച്ചാല്‍ ചുണ്ടന് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷിനാണ് വീയപുരത്തെ കാരിച്ചാല്‍ മറികടന്നത്.
4.29.785 മിനിറ്റിലായിരുന്നു ഫോട്ടോഫിനിഷിങില് കാരിച്ചാലിന്റെ ജയം. ഹീറ്റ്സ് മത്സരങ്ങളിൽ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്.
നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ മികച്ച സമയത്തോടെയാണ് ഹീറ്റ്സിൽ പി ബി സി ഫൈനൽ യോഗ്യത ഉറപ്പിച്ചത്.
Discussion about this post