കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്ജുന് നാടിന്റെ യാത്രാമൊഴി. അര്ജുന് നിര്‍മ്മിച്ച വീടിന് സമീപം ഒരുക്കിയ ചിതയില്‍ മൃതദേഹം സംസ്കരിച്ചു.
അര്‍ജുനെ അവസാനമായി ഒരു നോക്കു കാണാന്‍ ആയിരങ്ങളാണ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയത്. ഇതില്‍ അര്‍ജുനെ വാര്‍ത്തയിലൂടെ മാത്രം അറിഞ്ഞ് കാണാനെത്തിയവരാണ് പലരും.
മന്ത്രിമാരായ എ കെ ശശീന്ദ്രന്, കെ ബി ഗണേഷ് കുമാര്‍, എം കെ രാഘവന് എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, അര്‍ജുനായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ നിരവധി പേര് അര്ജുന് അന്ത്യമോപചാരം അര്‍പ്പിച്ചു.
Discussion about this post