തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് രോഗബാധ സ്ഥിരീകരിച്ചത്. നാവയിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കുട്ടി ഇക്കഴിഞ്ഞ ഉത്രാടദിനത്തിൽ കുളത്തിൽ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. കുട്ടിയെ നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഗബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിക്കൊപ്പം കുളത്തിൽ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർഥികൾ നിരീക്ഷണത്തിൽ കഴിയുകയാണ്.