സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ചുകയറി അപകടം, നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തിൽ നവവധുവിന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് സംഭവം. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്.

അപകടത്തിൽ ഭർത്താവ് അഖിൽ ജിത്തിന് പരിക്കേറ്റു.
ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ചുകയറുകയായിരുന്നു. ജോലി സംബന്ധമായി ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു ഇരുവരും.

ആറ്റിങ്ങൽ മാമം ദേശീയ പാതയിൽ വച്ചായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ കയറി ഇറങ്ങി. ഗുരുതരമായി പരിക്കേറ്റ കൃപ തൽക്ഷണം മരിച്ചു.

ഭർത്താവ് അഖിൽജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഗസ്റ്റ് 21 ന് ആയിരുന്നു ഇവരുടെ വിവാഹം.

Exit mobile version