അങ്കോല: ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്ന മൃതദേഹം അർജുൻറേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു.
ലോറിയിൽ നിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡി എൻ എ അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ് ഒത്തുനോക്കിയത്. നേരത്തേ അർജുൻ്റെ ലോറി തന്നെയാണെന്ന് ഉടമ മനാഫ് ഉറപ്പിച്ചതോടെ മൃതദേഹം അർജുൻ്റേതാണെന്നതിൽ
സംശയമില്ലായിരുന്നു.
ഡിഎൻഎ പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. മൃതദേഹം കേരളത്തിലെത്തിക്കാക്കാനുള്ള തയ്യാറെടുപ്പുകൾ നേരത്തേ നടത്തിയിരുന്നു.
Discussion about this post