ഡിഎൻഎ പരിശോധനാ ഫലം ഉടൻ, അർജ്ജുൻ്റെ മൃതദേഹം കേരളത്തിൽ എത്തിക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാർ

ബെം​ഗളൂരു: ഗാംഗവലി പുഴയിൽ നിന്നും കരയ്ക്കെത്തിച്ച അർജുന്റെ ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ പ്രാഥമിക ഡിഎൻഎ പരിശോധനാ ഫലം അരമണിക്കൂറിനകം പുറത്തു വരുമെന്ന് റിപ്പോർട്ട്.

മൃതദേഹം 99 ശതമാനവും അർജുന്റേതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഫലം നെഗറ്റീവ് ആണ് കാണിക്കുന്നതെങ്കിൽ ഒരു അഡ്വാൻസ്ഡ് ടെസ്റ്റ്‌ കൂടി നടത്തും.

ആ ടെസ്റ്റിൻ്റെ ഫലം വൈകിട്ട് 5.30-യ്ക്ക് ലഭിക്കും. ഡിഎൻഎ ഫലം വന്നാൽ മറ്റ് നടപടിക്രമങ്ങൾക്ക് 2 മണിക്കൂർ സമയമെടുക്കും. അതിനുശേഷം മൃതദേഹം കേരളത്തിൽ എത്തിക്കും.

മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ജില്ലാ ഭരണകൂടം എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയെന്നും എകെഎം അഷ്‌റഫ്‌ എംഎൽഎ അറിയിച്ചു.

Exit mobile version