തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയില്‍ കനത്ത പ്രതിസന്ധിയെന്ന് ധനമന്ത്രി തോമസ് ഐസക്. വിനോദ സഞ്ചാര മേഖലയെ ഹര്‍ത്താല്‍, പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് തോമസ് ഐസക് പറഞ്ഞു.
ഹര്‍ത്താലിലുണ്ടായ അക്രമങ്ങള്‍ ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടി ഉണ്ടാക്കിയെന്നും, വിദേശ രാജ്യങ്ങളിലടക്കം കേരളത്തിനെക്കുറിച്ച് മോശം പ്രതിഛായ ഉണ്ടാക്കാന്‍ ഹര്‍ത്താല്‍ അക്രമം ഇടയാക്കിയെന്നും തോമസ് ഐസക് പറഞ്ഞു.
വിദേശ രാജ്യങ്ങള്‍ പൗരന്മാര്ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. പണിമുടക്കുന്നവര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ആലോചിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലാണെന്ന് തോമസ് ഐസക് വിലയിരുത്തി.
Discussion about this post