തൃശൂർ: ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15കാരന് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപത്താണ് അപകടം.
ചാലിശ്ശേരി ആലിക്കൽ സ്വദേശി വേങ്ങാട്ട് പറമ്പിൽ വീട്ടിൽ അജിതന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകൻ 18 വയസ്സുള്ള ഷാനാണ് പരിക്കേറ്റത്.
ഷാനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പിന്നിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു അതുൽ. ഗുരുതരമായി പരിക്കേറ്റ് അതുൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അതുൽ കൃഷ്ണ. ഷാനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post